Letra Kuzhaloothum Poomthennale de G Venugopal

Letra de Kuzhaloothum Poomthennale

G Venugopal


Kuzhaloothum Poomthennale
G Venugopal
(0 votos)
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2)
കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി
മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും.)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
താനനന ലലല കൂടെ വരുമോ (കുഴലൂതും.)

പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും.)


Comparte Kuzhaloothum Poomthennale! con tus amigos.


Que tal te parece Kuzhaloothum Poomthennale de G Venugopal?
Pesima
Mala
Regular
Buena
Excelente