Cancion : Neelakasham Artista : Sujatha Album : Jomonte Suviseshangal Url : https://www.letras10.co/letra-neelakasham-de-sujatha നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കനവെന്നു തോന്നിയരികെ കാതിലോതുവാനൊരുങ്ങിയോ ആദ്യമായൊരീരടി കേട്ടു കേട്ടു ഞാനിരുന്നുവോ ആ വിലോല പല്ലവി ഭൂമിയും മാനവും പൂ കൊണ്ടു മൂടിയോ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കനവെന്നു തോന്നിയരികെ ആ ആ ആ അഹാ ആ ആ കാണാപ്പൂവിൻ തേനും തേടി താഴ്വാരങ്ങൾ നീളെ തേടി ഞാൻ എന്തിനോ ഏതോ നോവിൻ മൗനം പോലെ കാർമേഘങ്ങൾ മൂടും വാനിൽ നീ മിന്നലായ് വേനലിൽ വർഷമായ് നിദ്രയിൽ സ്വപ്നമായ് പാതിരാ ശയ്യയിൽ നീല നീരാളമായ് താരിളം കൈകളാൽ വാതിൽ തുറന്നുവോ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കനവെന്നു തോന്നിയരികെ വാടാമല്ലിപ്പാടം പോലെ പ്രേമം നീർത്തും മായാലോകം നീ കണ്ടുവോ ആളും നെഞ്ചിൻ താളം പോലെ താനേ മൂളും താലോലങ്ങൾനീ കേൾക്കുമോ തൂവെയിൽത്തുമ്പിയായ് പാതിരാത്തിങ്കളായ് രാപ്പകൽ ജീവനിൽ വേറിടാതായി നീ ആടിയും പാടിയും കൂടെ നീ പോരുമോ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കനവെന്നു തോന്നിയരികെ ========================== Letra descargada de Letras10.co ==========================